പി ഡബ്ല്യൂ ടി റസ്റ്റ് ഹൗസുകളില്‍ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം- മന്ത്രി മുഹമ്മദ് റിയാസ്
ഇനി മുതല്‍ റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുളള സംവിധാനം നഷ്ടമാക്കാതെയാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുന്നത്.